08:07pm 07 November 2026
NEWS
ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതവും പകപോക്കലും: വി. എൻ. വാസവൻ
09/09/2026  03:03 PM IST
ചെറുകര സണ്ണിലൂക്കോസ്
ഇഡിയുടെ നീക്കം രാഷ്ട്രീയ പ്രേരിതവും പകപോക്കലും: വി. എൻ. വാസവൻ

 

പിണറായി വിജയനെതിരെയുള്ള ഇഡിയുടെ നീക്കം പൂർണ്ണമായും രാഷ്ട്രീയ പ്രേരിതവും പകപോക്കൽ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തവുമാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ വി. എൻ. വാസവൻ ആരോപിച്ചു. 

വിജിലൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിക്കളഞ്ഞ ഒരു കേസ് കേന്ദ്രസർക്കാർ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നത് ഇഡിയെ ഒരു രാഷ്ട്രീയ ആയുധമാക്കി (ടൂൾ) മാറ്റിയതിന്റെ തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

അന്വേഷണത്തിലൂടെ ഒന്നും കണ്ടെത്താനാവാത്തതിനാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഒരു ഡീലിന്റെ ഭാഗമായാണ് വിഷയം സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തിന് വിട്ടിരിക്കുന്നത്. 

ഇതിനെതിരെ സിപിഎമ്മും ഇടതുമുന്നണിയും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img